റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ

May 1, 2021 - 11:12 am

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈഎസ്പിമാര്‍, 611 ഇന്‍സ്‌പെക്ടര്‍മാര്‍,2,003 എസ്‌ഐ/എഎസ്‌ഐ മാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്ര പോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ തീരുന്നതുവരെ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷ ഉണ്ടാകും. നേരത്തെ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. ആവശ്യമെങ്കില്‍ മുന്‍കരുതലുകള്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പില്‍ ആള്‍ക്കൂട്ടമുണ്ടാവാതെ നോക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

ക്രമസമാധാന ചുമതല ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്റെ ചുമതല അതാത് പോലീസ് സ്‌റ്റേഷനുകള്‍ക്കാണ്. എല്ലാ ജില്ലകളിലേയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ഡിവൈഎസ്പിമാരെയും അസി.കമ്മീഷണര്‍മാരെയും ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രമസമാധാന പാലനത്തിനായി നിയോഗിക്കും. നിരത്തുകളിലെ വാഹന പരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *