റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമനമില്ലാതെ കോവിഡ്, ഒരാഴ്ച കൊണ്ട് രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 26 ലക്ഷം, കൊവിഡ് കണക്കുകള്‍ ഇനിയും ഉയരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 3, 2021 - 12:04 pm

ന്യൂഡൽഹി: രാജ്യത്ത് ഒരാഴ്ചകൊണ്ട് കോവിഡ് ബാധിച്ചത് 26 ലക്ഷം പേർക്ക്. മെയ് 1 ന് അവസാനിച്ച ഒരാഴ്ചക്കാലമാണ് സർവകാല റെക്കോർഡിലേക്ക് കോവിഡ് എത്തിയത്. ഇതേ ആഴ്ചയിൽ 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മെയ് 2 ന് വൈകിട്ട് അവസാനിച്ച 24 മണിക്കൂറിൽ കൊവിഡ് രോഗികള്‍ മൂന്നര ലക്ഷം കടന്നു. ഈ സമയപരിധിയിൽ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മെയ് 2 ന് ഞായറാഴ്ച 3417 പേര്‍ മരിച്ചു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു.

മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ കേസുകളുടെ എണ്ണം കുറഞ്ഞു. ഡല്‍ഹിയില്‍ 400ല്‍ അധികവും മഹാരാഷ്ട്രയില്‍ 600ന് അടുത്തും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവില്‍ 20000ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊവിഡ് കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം വന്നേക്കാം. കൃത്യമായ ജാഗ്രത സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *