റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ വിലയിരുത്തല്‍ മാനദണ്ഡം പുറത്തിറക്കി

May 4, 2021 - 8:55 am

ന്യൂഡല്‍ഹി: സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പ്ലസ്ടു പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് എന്നീ സ്ട്രീമുകളില്‍ നിന്നും ഏതുവിഷയങ്ങളുടെ കോംബിനേഷനും തെരഞ്ഞെടുക്കാന്‍ കഴിയും. ബോര്‍ഡിന്റെ പഠന സ്‌കീം പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്ട്രീമിംഗില്ലാതെ ഏതെങ്കിലും വിഷയങ്ങളുടെ കോംബിനേഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇത് സ്‌കൂളുകളും പിന്തുടരേണ്ടതാണ്. സിബിഎസ്ഇ പുതുതായി പുറത്തിറക്കിയ മാനദണ്ഡത്തില്‍ വ്യക്തമാക്കി.

ഒരു വിദ്യാര്‍ത്ഥിക്ക് ഒരുഭാഷയും നാലുവിഷയങ്ങളും ഏതുകോംബിനേഷനിലും തെരഞ്ഞെടുക്കാം. ബോര്‍ഡ് വാഗ്ധാനം ചെയ്യുന്ന വിഷയങ്ങള്‍ക്കു പുറമേ നിര്‍ദ്ദിഷ്ട സിലിബസ് അനുസരിച്ച് അധികമായി ആറാമത്തെ വിഷയം തെരഞ്ഞെടുക്കാനും പഠിക്കാനും കഴിയുമെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റദ്ദാക്കിയ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ വിലയിരുത്തല്‍ മാനദണ്ഡവും ബോര്‍ഡ് പുറത്തിറക്കി. സിബിഎസ് ഇ വിലയിരുത്തല്‍ മാനദണ്ഡമനുസരിച്ച് അദ്ധ്യയന വര്‍ഷം നടത്തിയ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തും. ഓരോവിഷയത്തിലും പരമാവധി 100 മാര്‍ക്കെന്ന നിലയിലാണ് വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നത്. 20 മാര്‍ക്ക് ഇന്‍റേര്‍ണല്‍ വിലയിരുത്തലിന്റെ ഭാഗമായുളളതാണ്. ബാക്കി 80 മാര്‍ക്ക് അര്‍ദ്ധവാര്‍ഷിക പരീക്ഷയുള്‍പ്പടെയുളളവ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. പത്താംക്ലാസ് പരീക്ഷാഫലം ജൂണ്‍ 20ന് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *