റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 2429, രോഗമുക്തി 1557

May 4, 2021 - 10:58 pm

കൊല്ലം: ജില്ലയില്‍ മെയ് 4ന് 2429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1557 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2415 പേര്‍ക്കും ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 603 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-73, കൊട്ടാരക്കര-60, കരുനാഗപ്പള്ളി-43, പരവൂര്‍-26 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-90, ഇട്ടിവ, കുളക്കട എന്നിവിടങ്ങളില്‍ 60 വീതവും അഞ്ചല്‍-56, പത്തനാപുരം-47, മൈനാഗപ്പള്ളി, വിളക്കുടി, ഓച്ചിറ, തഴവ പ്രദേശങ്ങളില്‍ 44 വീതവും പൂതക്കുളം-39, പെരിനാട്-37, പൂയപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 35 വീതവും കുലശേഖരപുരം-33, ഇളമാട്, കരവാളൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ 32 വീതവും അലയമണ്‍, എഴുകോണ്‍ പ്രദേശങ്ങളില്‍ 31 വീതവും കടയ്ക്കല്‍, തൃക്കോവില്‍വട്ടം, പനയം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 30  വീതവും ആലപ്പാട്, ചവറ ഭാഗങ്ങളില്‍ 29 വീതവും കരീപ്ര-28, ചിതറ, പന്മന പ്രദേശങ്ങളില്‍ 27 വീതവും ചാത്തന്നൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ 26 വീതവും തെന്മല-25, കുണ്ടറ, കൊറ്റങ്കര എന്നിവിടങ്ങളില്‍ 24 വീതവും കല്ലുവാതുക്കല്‍-20, നെടുവത്തൂര്‍-19, ഇടമുളയ്ക്കല്‍, ചിറക്കര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍-17, മൈലം, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ 16 വീതവും ശൂരനാട് സൗത്ത്-15 ക്ലാപ്പന, തൃക്കരുവ, നിലമേല്‍, നെടുമ്പന എന്നിവിടങ്ങളില്‍ 14 വീതവും തെക്കുംഭാഗം-13, ആര്യങ്കാവ്, ഇളമ്പള്ളൂര്‍, കുന്നത്തൂര്‍, തേവലക്കര, വെളിയം പ്രദേശങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, പട്ടാഴി വടക്കേക്കര, പോരുവഴി ഭാഗങ്ങളില്‍ പതിനൊന്നു വീതവും വെട്ടിക്കവല-10, ഏരൂര്‍-ഒന്‍പത്. ഈസ്റ്റ് കല്ലട, പട്ടാഴി, പവിത്രേശ്വരം, മേലില പ്രദേശങ്ങളില്‍ എട്ടു വീതവും നീണ്ടകര-ഏഴ്,  പേരയം -അഞ്ച് ചടയമംഗലം, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *