പത്തനംതിട്ട: കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് പദ്ധതിയിലേക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
സോഷ്യോളജി, ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തടുന്ന പരിശീലനത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ടറേറ്റ് എന്ന വിലാസത്തിലോ ഈ മാസം 15 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കുമായോ 0473 250244 എന്ന നമ്പരിലോ ബന്ധപ്പെടുക.
