റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികള്‍ കൈറ്റ് വിക്ടേഴ്സില്‍

May 6, 2021 - 9:45 pm

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്ന ‘അതിജീവന’ത്തില്‍ കോവിഡ് 19 പരിശോധന, ക്വാറന്റീന്‍, ഹോം ഐസൊലേഷന്‍, ചികിത്സാ മാനദണ്ഡങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അതത് മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരോട് നേരിട്ട് ചോദിക്കാന്‍ അവസരം ലഭിക്കും. ബാക് ടു ബേസിക് ക്യാമ്പയിന്‍, വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും വൈറസിന്റെ ജനിതകമാറ്റം, ഇ-സഞ്ജീവനി തുടങ്ങിയ മേഖലകളെക്കുറിച്ചും സംശയ നിവൃത്തി നടത്താന്‍ കഴിയും.

ആദ്യ ഘട്ടത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെയാണ് തത്സമയം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം.  പുനഃസംപ്രേഷണം രാത്രി എട്ട് മണി മുതല്‍ 9.30 വരെ. ഇന്ന് (വ്യാഴം) ‘കോവിഡ് 19 ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന വിഷയവും നാളെ (വെള്ളി) ‘വാക്സിനേഷനും കോവിഡ് രണ്ടാം തരംഗത്തിലെ ജനിതക മാറ്റവും’ എന്ന വിഷയവുമാണ് ‘അതിജീവന’ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇതോടൊപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കോവിഡ് 19 കാലത്തെ  മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെ പ്രത്യേക ഫോണ്‍-ഇന്‍ പരിപാടിയും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുമെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. നാളത്തെ (വെള്ളി) വിഷയം ‘കോവിഡ് കാലത്തെ പഠന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും’ എന്നതാണ്.

ലൈവ് സമയത്ത് കൈറ്റ് വിക്ടേഴ്സിലേയ്ക്ക് വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍: 1800 425 9877.

‘അതിജീവനം’ തത്സമയം കൈറ്റ് വിക്ടേഴ്സിന്റെ വെബ് ചാനല്‍ വഴിയും ഫേസ്ബുക്ക്, യുട്യൂബ്  (itsvicters) പേജുകള്‍ വഴിയും കാണാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *