റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടകരയിലെ കുഴല്‍പണക്കേസില്‍ കൂടുതല്‍ പേര്‍ പണം തിരിച്ചേല്‍പ്പിച്ചതായി പോലീസ്

May 7, 2021 - 11:08 am

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ പണം പോലീസ് പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പണം കൈപ്പറ്റിയവരില്‍ ചിലര്‍ പണം പോലീസിനെ തിരിച്ചല്‍പ്പിക്കുകയായിരുന്നു. പണം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ പ്രതിപട്ടികയില്‍ പെടുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പലരും പണം തിരിച്ചേല്‍പ്പിച്ചത്. 10 ലക്ഷത്തിലധികം രൂപ തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇവരെ കൂട്ടുപ്രതിയാക്കുന്ന കാര്യത്തില്‍ പോലീസ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കസ്റ്റഡിയില്‍ വാങ്ങിയ നാലുപ്രതികളുമായി പോലീസ് കണ്ണൂര്‍,കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. 2021 മെയ് 7ന് ഇവരെ വയനാട്ടിലെത്തിച്ച തെളിവെടുക്കും. ഇതിനിടെ ചില പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കേസില്‍ ചോദ്യം ചെയ്യല്‍ പ്രതിസന്ധിയിലായിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *