റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക് ഡൗൺ ഇളവുകളിൽ പൊലീസിന് അതൃപ്തി

May 7, 2021 - 12:53 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പൊലീസ്. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന ആശങ്കയും പൊലീസ് പങ്കുവെച്ചു.

ഇനിയും ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാകുമെന്നാണ് പൊലീസിന്റെ പക്ഷം.

സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നിര്‍മ്മാണ മേഖലയ്ക്ക് ഇളവുകളും നല്‍കിയ ഉത്തരവ് അപ്രായോഗികമാണന്നും പൊലീസ് വിലയിരുത്തുന്നു. തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിക്കപ്പെടുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നും അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷം പൊലീസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *