റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് അഭിഭാഷകന്‍

May 8, 2021 - 9:51 am

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷക പാനലില്‍ നിന്ന് മൊഹിത് ഡി റാം രാജിവെച്ചു. കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2013 മുതല്‍ വിവിധ കേസുകളില്‍ സുപ്രീം കോടതിയിലും മറ്റും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് റാം

കോടതിയിലെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയതിന് പിന്നാലെയാണ് അഭിഭാഷകന്റെ രാജി. മാധ്യമങ്ങള്‍ക്കെതിരെ കേസിന് പോയ നടപടി ശരിയല്ലെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *