റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെക്കേ ഇന്ത്യിലെ രണ്ടാമത്ത എന്‍.ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു

May 8, 2021 - 9:43 am

പുതുച്ചേരി: കര്‍ണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാര്‍ പുതുച്ചേരിയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

71 കാരനായ എന്‍ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്നത് നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിട്ട ബിജെപിയില്‍ ചേര്‍ന്ന എ.നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.

മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന റേഷന്‍ വിതരണം പുനസ്ഥാപിക്കാനും, മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കുമുളള പെന്‍ഷന്‍ വിതരണം ചെയ്യാനും അധികാരമേറ്റൈടുത്ത ഉടന്‍തന്നെ രംഗസ്വാമി തീരുമാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *