റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

May 9, 2021 - 11:36 am

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 18-ാം വാര്‍ഡ് ചാലാപാടം ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജോസ് (54) കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം കൂടുതാലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂരിലേക്ക് മാറ്റിയിരുന്നു. തെക്കേ അങ്ങാടി ചിരിയങ്കണ്ടത്ത് ചാക്കോളാ ഇരാനി മോസിന്റെ മകനാണ്.

നല്ല മനുഷ്യസ്‌നേഹി കൂടിയായ ജോസ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. വാര്‍ഡിലെ ജനങ്ങളുടെ ഏതൊരാവശ്യത്തിനും എപ്പോള്‍ വിളിച്ചാലും ഒപ്പമെത്തുകയും പരിഹാരം കാണുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. രാഷ്ട്രിയത്തിനതീതമായ പൊതുപ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന് നടപ്പാക്കുന്നതിലും സജീവമായിരുന്നു. വിനയവും കുലീനമായ പെരുമാറ്റവും കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളുടെ മനം കവര്‍ന്ന ജനകീയ നേതാവായിരുന്നു ജോസ്.

2010ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് 460 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടര്‍ന്ന് 2020ല്‍ 602 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി,ചാലാംപാടം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് ചാക്കോള 460 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. സംസ്‌കാര ചടങ്ങുകള്‍ക്ക അസി. വികാരമാരായ ഫാദര്‍ ജിബിന്‍ നായത്തോടന്‍,ഫാദര്‍ സാംസന്‍ എലുവത്തിങ്കല്‍, ഫ.ടോമി പാറേക്കാടന്‍, എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ ഇടവകയിലെ യുവജന സംഘടനകളുടെ നേതൃത്വത്തിലുളള ടാസ്‌ക് ഫോഴ്‌സ് ടീം സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. ഭാര്യ:മിനി, മക്കള്‍: റിച്ചാര്‍ഡ്. ജെറാഡ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *