റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകൃതമാക്കി സര്‍ക്കാര്‍

May 10, 2021 - 5:17 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകൃതമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2,645 രൂപ മാത്രമേ ഈടാക്കാവൂയെന്നാണ് സര്‍ക്കാര്‍ 10/05/21 തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം.

എച്ച്ഡിയു നിരക്ക് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 4175, മറ്റു ആശുപത്രികളില്‍ 3795 രൂപ. ഐസിയുവിന് എന്‍എബിഎച്ച് ആശുപത്രികളില്‍ 7,800 രൂപയും മറ്റ് ആശുപത്രികളില്‍ 8580 രൂപയുമാക്കി. വെന്റിലേറ്റര്‍ ഐസിയുവിന് എന്‍എബിഎച്ച് ആശുപത്രികളില്‍ 13,800, മറ്റു ആശുപത്രികളില്‍ 15,180 രൂപയുമാക്കി. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവില്‍ അഞ്ചെണ്ണവും ഉപയോഗിക്കാം.

സിടി സ്‌കാന്‍, എച്ച്ആര്‍സിടി പരിശോധനകളും റെംഡെസിവിര്‍ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കില്‍ ഉള്‍പ്പെടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പരിശോധനാ നിരക്ക് പൊതുജനം കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിരക്കുകള്‍ ആശുപത്രി വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അധിക തുക ഈടാക്കിയാല്‍ ഈ തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *