റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും രോഗിയെ ഉത്തരവാദിത്വ രഹിതമായി പഞ്ഞുവിട്ടു

May 10, 2021 - 7:22 pm

കൊല്ലം: ‘സാറെ ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡാണെന്ന് പറഞ്ഞു. ചികിത്സക്കായി ജില്ലാ ആശുപത്രിയിേക്ക് പോകുകയാണ്. ‘ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാരണം അന്വേഷിച്ച പോലീസിനോട് മധ്യവയസ്ക്കന്റെ മറുപടിയാണിത്. 2021 മെയ് 9 ന് 11.30 ഓടെ കൊല്ലം ചിന്നക്കടയിലാണ് സംഭവം. കൊല്ലത്തെ സര്‍ക്കാര്‍ അധീനതയിലുളള പാര്‍ക്കില്‍ സെക്യൂരിറ്റി ജീവനക്കാരനായ ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിയായ 61 കാരനാണ് പോസിറ്റീവായത്. രണ്ടുദിവസത്തിന് മുമ്പ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ചിന്നക്കടയിലെ സ്വകാര്യ ലാബില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ ലാബില്‍ നിന്ന് പോസിറ്റീവാണെന്ന് ഫോണില്‍ വിളച്ചറിയിക്കുകയായിരുന്നു. ഇയാള്‍ നേരിട്ടെത്തിയാണ് റിസള്‍ട്ട് വാങ്ങിയത്. റിസല്‍ട്ടുമായി ചിന്നക്കടയിലൂടെ നടന്നുപോയ ഇയാള്‍ക്ക് പോസിറ്റീവാണെന്ന് വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസുകാരനോട് ഓരു ഓട്ടോക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലാബ് റിസല്‍ട്ട് പരിശോധിച്ചു. പോസിറ്റീവാണെന്ന് മനസിലാക്കിയ പോലീസ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് ആംബുലന്‍സ് എത്തി ഇയാളെ ആശുപത്രിയിലെ വാര്‍ഡിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇയാളുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ചിന്നക്കടയിലെ ലാബ് വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ രോഗിയെ സുരക്ഷിതമായി മാറ്റാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ നിരുത്തരവാതിത്വപരമായി പറഞ്ഞയക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *