റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനങ്ങൾ അകാരണമായി കുറ്റപ്പെടുത്തുന്നു; അതൃപ്തിയുമായി ഭാരത് ബയോടെക്

May 12, 2021 - 2:56 pm

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ വിതരണ ലിസ്റ്റിലും ചില സംസ്ഥാനങ്ങളെ ഒഴിവാക്കുന്നു എന്ന പരാതിയിൽ അതൃപ്തിയുമായി ഭാരത് ബയോടെക്. മെയ് 1 മുതൽ സംസ്ഥാനങ്ങളിലേക്ക് കോവാക്സിൻ നേരിട്ട് വിതരണം ചെയുന്നത് ഭാരത് ബയോടെക് ആണ്. എന്നാൽ രാജ്യത്തെ കൊവാക്സിൻ വിതരണം തടസ്സം കൂടാതെ തുടരുമെന്നാണ് ഭാരത് ബയോടെക് അറിയിക്കുന്നത്.

ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ വിതരണ ലിസ്റ്റിലും ചില സംസ്ഥാനങ്ങൾ ഒഴിവാക്കപ്പെടുന്നു എന്ന പരാതിയാണ് ഉയർന്നിരുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ തങ്ങൾക്കെതിരെ അടിസ്ഥാനമില്ലാതെ പരാതിപ്പെടുന്നു എന്നാണ് ഭാരത് ബയോടെക് പറയുന്നത്.

‘മെയ് 1 മുതൽ 18 സംസ്ഥാനങ്ങളിലേക്ക് കോവാക്സിൻ നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ശ്രമങ്ങളിൽ നിന്ന് പിന്മാറാതെ വാക്സിനുകളുടെ സ്ഥിരമായ വിതരണം ഞങ്ങൾ തുടരും’ എന്നാണ് രണ്ടാം പട്ടിക പങ്കുവെച്ചു കൊണ്ട് 12/05/21 ബുധനാഴ്ച ഭാരത് ബയോടെക് ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്. കൂടാതെ കേന്ദ്രം നൽകിയിട്ടുള്ള പട്ടികയനുസരിച്ചാണ് തങ്ങൾ സംസ്ഥാനങ്ങൾക്ക്‌ കൊവാക്സിൻ നൽകുന്നതെന്ന് ഭാരത് ബയോടെക്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര ഇള നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാൽ കേരളത്തിന് ഇത്തവണയും വാക്സിൻ വിതരണ പട്ടികയിൽ ഇടമില്ല. ആന്ധ്രാപ്രദേശ്, ദില്ലി, ബീഹാർ, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ18 സംസ്ഥാനങ്ങൾ ആണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *