റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരള തീരത്ത് അതീവ ജാഗ്രത

May 13, 2021 - 3:59 pm

കോഴിക്കോട്: അറബിക്കടലിൽ 13/05/21 വ്യാഴാഴ്ച രാവിലെയോടെ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകാനുള്ള സാധ്യതയുണ്ട്. 15/05/21 ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും.

ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ 17 വരെ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *