റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികള്‍ ചമച്ചതായുള്ള കേസ്; സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

May 14, 2021 - 12:43 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യാ കേസുമായി ബന്ധപ്പെട്ട് 14/05/21 വെള്ളിയാഴ്ച ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികള്‍ ചമച്ചുവെന്നാണ് കേസ്. സ്വപ്നയെ ക്രൈംബ്രാഞ്ച് പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ജെഎഫ്എംസി കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. എയര്‍ ഇന്ത്യാ ജീവനക്കാരന്‍ സിബു എല്‍എസിനെതിരെയാണ് വ്യാജ പരാതികള്‍ ചമച്ചുവെന്നാരോപണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *