റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്, ഗാസയിൽ കൂട്ടപ്പലായനം

May 14, 2021 - 12:36 pm

ഗാസ: പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറുകള്‍ പാലസ്തീന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ഡെയിലി മെയില്‍ 14/05/21 വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് പ്രകാരം മരണനിരക്ക് 100 കവിഞ്ഞിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ ബങ്കറുകളിലേക്ക് മാറുകയാണെന്നും മറ്റു ചിലര്‍ കൂട്ടമായി പാലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ ശക്തമാക്കിയിരുന്നു. അതേസമയം യുദ്ധ ടാങ്കറുകള്‍ ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് കരമാര്‍ഗവും ആകാശ മാര്‍ഗവും ഹമാസിനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കരമാര്‍ഗമുള്ള ആക്രമണം തുടങ്ങിയിട്ടില്ലെന്നും ഫോഴ്‌സ് ട്വീറ്റ് ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ ടാങ്കറുകള്‍ നിലയുറപ്പിച്ചതായിട്ടാണ് വിവരം.

ഇസ്രായേലിലേക്ക് വ്യോമാക്രമണം തുടരുന്ന ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രതികരിച്ചു. പൂര്‍ണ ശക്തിയില്‍ തിരിച്ചടിക്കുമെന്നും എല്ലാ ഇസ്രായേല്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഗാസ മുമ്പിലേക്ക് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *