റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

May 14, 2021 - 6:37 pm

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്സിജൻ ലഭ്യത കൂട്ടാൻ സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി 15/05/21 വെള്ളിയാഴ്ച വ്യക്തമാക്കി.

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷൻ തുടരും. പൂഴ്ത്തിവയ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണം. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുന്നു. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് തരംഗത്തിൽ കേന്ദ്ര സർക്കാരിനെ കാൺമാനില്ലെന്ന് ആക്ഷേപം, പാർട്ടിയിലും സംഘപരിവാറിലും വളരുന്ന അതൃപ്തി, കൂടെ നിന്ന സാമൂഹ്യ പ്രവർത്തകർ പോലും ഉയർത്തുന്ന വിമർശനം, പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള സമ്മർദ്ദം. ഇതിനെല്ലാം ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ നീക്കങ്ങൾ എണ്ണിപറഞ്ഞ് രംഗത്ത് എത്തിയത്.

കർഷകർക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മരുന്നുകളുടെ ഉത്പാദനം വൻതോതിലാണ് കൂട്ടിയതെന്നും കൊവിഡ് വാക്സിനേഷനിൽ നിന്ന് സർക്കാർ പിൻവലിയില്ലെന്ന ഉറപ്പും പ്രധാനമന്ത്രി നൽകി. സർക്കാരിനെതിരെ കോടതികൾ ഉൾപ്പടെ വിമർശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വിശദമായ പ്രതികരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *