റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷ റദ്ദാക്കിയേക്കും

May 15, 2021 - 12:27 pm

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ സി.ബി.എസ്.ഇ. പ്ലസ്ടു ബോര്‍ഡ് പരീക്ഷ വേണ്ടെന്നുവയ്ക്കാന്‍ സാധ്യത. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്.ബോര്‍ഡ് പരീക്ഷ റദ്ദാക്കരുതെന്ന അഭിപ്രായവും ഉയരുന്നതു കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കകം സാഹചര്യം അവലോകനം ചെയ്യുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍, കുട്ടികളുടെ മൂല്യനിര്‍ണയം എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കേണ്ടതുണ്ടെന്നും പരീക്ഷ വേണ്ടെന്നുവയ്ക്കാനാണു സാധ്യതയെന്നു മന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ജൂണിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക. കോവിഡ് വ്യാപനം രൂക്ഷമാണെന്നിരിക്കെ, അടുത്തെങ്ങും പരീക്ഷ നടത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *