ഗാൽ ഗഡോട്ട് വണ്ടർ വുമൺ ആയി എത്തുന്ന ഹോളിവുഡ് സൂപ്പർഹീറോ ചിത്രം വണ്ടർ വുമൺ 1984 ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആമസോൺ പ്രൈമിൽ സംപ്രേഷണം തുടങ്ങി.
കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നു എങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഈ സിനിമ റിലീസ് ചെയ്തിരുന്നില്ല. ഇംഗ്ലീഷിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിൽ ആയാണ് വണ്ടർ വുമൺ 1984 പുറത്തിറങ്ങിയത്.
പാറ്റി ജെൻകിൻസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2017 ൽ ഇറങ്ങിയ വണ്ടർവുമണിന്റെതുടർ ഭാഗമാണ്.
