റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐക്ക് പുതുമുഖ മന്ത്രിമാര്‍ മാത്രം

May 17, 2021 - 9:57 am

തിരുവനന്തപുരം: സിപിഐയില്‍ പുതുമുഖങ്ങള്‍ മന്ത്രിമാരാകും. ഒരുതവണ മന്ത്രിയായവരെ പരിഗണിക്കേണ്ടതില്ലെന്ന നിബന്ധന നടപ്പാക്കുന്നതിനാല്‍ ഇ ചന്ദ്രശേഖരന്‍ മന്ത്രിയാകില്ല. പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രിമാരാവും. കൊല്ലത്തുനിന്ന് ജെ.ചിഞ്ചുരാണിയോ പിഎസ് സുചാലോ മന്ത്രിയാകും. ഇകെ വിജയനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കും.

അതേസമയം കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജാണ് ഡപ്യൂട്ടി ലീഡര്‍. പ്രമോദ് നാരായണന്‍ പാര്‍ലമെന്ററി പാര്‍ട്ടി ക്രെട്ടറിയാവും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *