റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

May 17, 2021 - 10:18 am

ആലപ്പുഴ: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ സ്വകാര്യ ആശുത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഒരു മണിക്കൂറിലധികം റോഡില്‍ നിന്ന നഴ്‌സിനെ വീട്ടുകാരെത്തിയാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിയായ നഴ്‌സിനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ഡ്യൂട്ടിക്കിടയില്‍ രോഗലക്ഷണം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തിരറക്കി നര്‍ത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടയുളളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മറ്റുളളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ചെയ്തതാവാമെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *