ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും പുതുതായി വികസിപ്പിച്ച 2ഡിജി മരുന്ന് ഫലപ്രദമമെന്നു ഡി.ആര്.ഡി.ഒ. ചെയര്മാന് ഡോ. ജി. സതീഷ് റെഡ്ഡി. 2ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ഇന്നലെ പുറത്തുവിട്ടത്.
ജൂണ്‍ ആദ്യ വാരത്തില്‍ത്തന്നെ മരുന്നിന്റെ ഉത്പാദനം പ്രതിദിനം ഒരു ലക്ഷം പാക്കറ്റായി ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ആര്.ഡി.ഒ. വികസിപ്പിച്ച 2ഡി.ജി. മരുന്നിന്റെ ആദ്യ ബാച്ച് എയിംസ്, സായുധസേനാ ആശുപത്രികള്‍, ഡി.ആര്.ഡി.ഒ. ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമാകും ലഭ്യമാവുക. അടുത്ത മാസം ആദ്യത്തോടെ മറ്റ് ആശുപത്രികള്‍ക്കും മരുന്ന് നല്‍കാനാകും.
