ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കര്‍ണാടകയിലെ ഉടുപ്പി സ്വദേശിനിയായ മിസ് ഇന്ത്യ അദ്‌ലീന്‍ കാസ്റ്റെലിനോയ്ക്കു നാലാം സ്ഥാനം. ദേശീയ പുഷ്പമായ താമര ചിത്രീകരിച്ച സാരിയണിഞ്ഞ് ദേശീയവസ്ത്രം റൗണ്ടിലും അദ്‌ലീന്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മിസ് ദിവാ മത്സരത്തില്‍ വിജയിച്ചാണ് അദ്‌ലീന്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിനു യോഗ്യത നേടിയത്.കോവിഡ് ലോക്ക്ഡൗണിനെപ്പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടി അദ്‌ലീന് ഏറെ പ്രശംസ നേടിക്കൊടുത്തു. സമ്പദ്വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കുന്ന ലോക്ക്ഡൗണാണോ അതിര്‍ത്തികള്‍ തുറന്നിട്ട് സാഹസികമായ നീക്കം നടത്തുകയാണോ വേണ്ടത് എന്നായിരുന്നു ചോദ്യം. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാഹചര്യം എന്നു തുടങ്ങിയാണ് അദ്‌ലീന്‍ മറുപടി നല്‍കിയത്.മെക്‌സിക്കോയുടെ ആന്‍ഡ്രിയ മെസയ്ക്കാണു വിശ്വസുന്ദരിപ്പട്ടം. ബ്രസീലിന്റെ ജൂലിയ ഗാമ, പെറുവിന്റെ ജാനിക് മെസെറ്റ ഡെല്‍ കാസ്റ്റിലോ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
