റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലികേസില്‍ അറസറ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്ക് ജാമ്യം

May 18, 2021 - 10:14 am

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ രണ്ട് തൃണമൂല്‍ മന്ത്രിമാര്‍ക്കും മറ്റ് രണ്ട് നേതാക്കള്‍ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുക്കര്‍ജി ,തൃണമൂല്‍ എംഎല്‍എ മദന്‍മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ 2021 മെയ് 17ന് തിങ്കളാഴ്ച രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത് .

തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ഓഫീസിന് മുന്നില്‍ അരങ്ങേറിത്. ഇവരെ വീടുകളില്‍ എത്തി അറസ്റ്റ് ചെയ്തതിന് ശേഷം ഒരുമണിക്കൂറിനകം മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിലെത്തി തന്നെയും അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. തൃണമൂല്‍ അനുഭാവികള്‍ മുദ്രാവാക്യം വിളിക്കുകയും ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രസേനയെ അവിടെ വിന്യസിച്ചു.

തുടര്‍ന്ന സിബിഐ കസ്റ്റഡിയിലെടുത്ത മന്ത്രി ഫിര്‍ഹാദ് ഹക്കിമിന്റെ വീട്ടില്‍ മമത സന്ദര്‍ശിച്ചിരുന്നു.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തൃണമൂല്‍ നിലപാട്. 2014 ലാണ് കേസിനാസ്പദമായ സംഭവം. ബംഗാളില്‍ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാല് മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും പോലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *