റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിക്ക് ആശ്വാസമായി കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു

May 18, 2021 - 10:05 am

ന്യൂ ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ . 2021 ഏപ്രില്‍ 5 ന് ശേഷം ഇതാദ്യമായി പ്രതിദിന കേസുകള്‍ 5000 ത്തില്‍ താഴെയായി. അപകടകരമായ വ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആഴ്ചകള്‍ക്കു ശേഷം ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയായി. എന്നാല്‍ പരിശോധനകള്‍ കുറഞ്ഞതില്‍ വിദഗ്ദര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു.

24 മണിക്കൂറില്‍ 4,524 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടുചെയ്തത്. 340 പേര്‍ മരണപ്പെട്ടു. കഴിഞ്ഞമാസം 30 ശതമാനത്തില്‍ അധികമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.42 ശതമാനമായി. ഏപ്രില്‍ 8ന് ശേഷമുളള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രില്‍ 22ന് ആണ് 36.2 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്.

നിലവില്‍ 56,000 ആണ് സജീവ കേസുകള്‍. ഏപ്രില്‍ 15 ന് ശേഷമുളള ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 94.42 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 10,918 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മരണ നിരക്ക് 1.56 ശതമാനമായത് ആശങ്ക ഉളവാക്കുന്നുണ്ട്. ആകെ കോവിഡ് കേസുകള്‍ 13,98,391 ആയി. ആകെ മരണ സംഖ്യ 21,846 ആണ്. കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *