അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ക്വട്ടേഷന്‍ ക്ഷണിച്ചു

May 18, 2021 - 2:06 pm

കണ്ണൂർ: ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ വള്ളങ്ങള്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളങ്ങള്‍ 51 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബോട്ടുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 ഉച്ചയ്ക്ക് രണ്ട് മണി. ഇതുമായി ബന്ധപ്പെട്ട് മെയ് 20ന് നടത്താനിരുന്ന ക്വട്ടേഷന്‍ റദ്ദാക്കിയതായും ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് അസി.ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972 732487, 949 6007039.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *