റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ചുകൊണ്ട് നടി പാർവതി

May 18, 2021 - 2:27 pm

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം നല്ല കാര്യങ്ങളാണ് എങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി പാർവതി. കോവിഡ് കേസ് കൂടി വരുന്ന ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നത് കൂടുതൽ അല്ല എന്ന് കരുതരുതെന്നും അവസാനഘട്ടത്തിൽ കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടിയാണെന്നും നടി പാർവ്വതി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഇപ്പോഴും സർക്കാർ തുടർന്നുകൊണ്ട് പോവുന്നു. അതിനിടയിൽ ഇങ്ങിനെയൊരു തീരുമാനം എടുത്തത് എല്ലാവരെയും ഞെട്ടിച്ചിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ അവസാനഘട്ടത്തിൽ അല്ല നമ്മൾ എന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താൻ അവസരം ഉണ്ടാകുമ്പോൾ വെർച്ച്വൽ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോൾ വേണ്ടത് എന്നും അത് കൊണ്ട് പൊതുയോഗം ഒഴിവാക്കി വെർച്വൽ ചടങ്ങ് നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഈ സമയം ഞാൻ അഭ്യർത്ഥിക്കുകയാണ് എന്നും പാർവതി കുറിച്ചു.

മെയ് 20ന് മൂന്നുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ നടക്കുമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത് എന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരെ ഉൾപ്പെടുത്തി ചടങ്ങ് നടത്തുന്നത് പ്രശ്നമൊന്നുമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *