റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

March 1, 2026 - 6:30 am

തിരുവനന്തപുരം | കിസ്ത്യന്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാര്‍ശകള്‍ യോഗത്തില്‍ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ രേഖാമൂലം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

കേന്ദ്ര സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ചാല്‍ മാത്രം നടപ്പിലാക്കാന്‍ കഴിയുന്നവയും കൂടുതല്‍ ആഴത്തില്‍ പരിശോധന ആവശ്യമായവയുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപ്പാക്കാന്‍ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ്.സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്‌നം രേഖാമൂലം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാന്‍ ഉള്ളവയെപ്പറ്റിയും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രായങ്ങളും , എഴുതി തരുന്ന വിവരങ്ങളും സര്‍ക്കാര്‍ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തില്‍ പറഞ്ഞു. വെമ്പ്‌സൈറ്റിലെ വിവരങ്ങള്‍ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി

ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ , നിയമ വകുപ്പ് മന്ത്രി പി രാജീവ് , ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ. എം എബ്രഹാം തുടങ്ങിയവരും ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *