റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് രോഗബാധ, 62 കാരന്റെ കണ്ണ് നീക്കം ചെയ്തു

May 19, 2021 - 12:44 pm

തിരൂർ: മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂർ എയൂർ സ്വദേശിയായ 62കാരനിൽ ആണ് രോഗം കണ്ടെത്തിയത്. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് ഫംഗസ് രോഗ ബാധ ഉണ്ടായത്.

രോഗബാധ മൂലം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് 18/05/21 ചൊവ്വാഴ്ച) പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്.

മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ കോവിഡ് രോഗബാധയെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയതിന് ശേഷം കാഴ്ചശക്തിയിൽ ചില ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണമാണ് എന്ന് കണ്ടെത്തിയത്.

തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സാ തേടാൻ ഒരുങ്ങിയെങ്കിലും .കോവിഡ് രോഗബാധ മുമ്പ് സ്ഥിരീകരിച്ച ഒരാൾ ആയതുകൊണ്ട് ആശുപത്രി അധികൃതർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടർന്നുണ്ടായ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഒരു കണ്ണിന് അതിഗുരുതരമായ രീതിയിൽ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഒരു കണ്ണ് നീക്കം ചെയ്തത്.

ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ഇദ്ദേഹത്തെ പരിശോധിച്ചു വരികയാണ്. അതോടൊപ്പം തന്നെ മസ്തിഷ്ക്കം ഉൾപ്പടെയുള്ള അവയവങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. എന്നാൽ നിലവിൽ ഒരു കണ്ണ് നീക്കം ചെയ്തത് കൊണ്ട് തന്നെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *