റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കരുതെന്ന് മുഖ്യമന്ത്രി

May 19, 2021 - 9:33 pm

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ബഹിഷ്‌കരണം ശരിയായ രീതിയല്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി 19/05/21 ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. അത് മാധ്യമങ്ങള്‍ വിലയിരുത്തേണ്ടതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ട്. ആ മാന്യത പലപ്പോഴും കാത്തുസൂക്ഷിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും പുതിയ തുടക്കത്തില്‍ അതിന്റെ ഭാഗമായി അവര്‍ ഉണ്ടാവണമായിരുന്നു. ബഹിഷ്‌കരണം ശരിയായ രീതിയല്ല. നമുക്കിപ്പോള്‍ അവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാന്‍ സാധിക്കില്ല. എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് പങ്കെടുക്കാന്‍ സാധാരണനിലയില്‍ കഴിയുമായിരുന്നു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന് തീരുമാനിച്ചത് ഔചിത്യമായില്ല.”അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *