റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൃദ്ധിമാന്‍ സാഹ കോവിഡ് മുക്തനായി

May 20, 2021 - 11:46 am

കൊല്‍ക്കത്ത: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും ലെഗ് സ്പിന്നര്‍ അമിത് മിശ്രയും കോവിഡ്-19 വൈറസ് ബാധയില്‍നിന്നു മുക്തരായി. ഐ.പി.എല്‍. ക്രിക്കറ്റ് 14-ാം സീസണിനിടെയാണ് ഇരുവരും പോസിറ്റീവായത്. സാഹയും മിശ്രയും പോസിറ്റീവായതോടെ ഐ.പി.എല്‍. മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇം ണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ സാഹയെ ഉള്‍പ്പെടുത്തിയിരുന്നു. ബി.സി.സി.ഐയുടെ അനുമതി ലഭിച്ചതിനാല്‍ കൊല്‍ക്കത്തയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുറിച്ചു ദിവസം ചെലവഴിച്ച ശേഷം സാഹ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടീം ഇന്ത്യ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *