റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച് അദ്ധ്യാപിക മരിച്ചു

May 20, 2021 - 10:35 am

കോട്ടയം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക മരിച്ചു. മല്ലപ്പളളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ അനീഷാ പ്രദീപ്‌ കുമാറാണ്‌ മരിച്ചത്‌. 32 വയസായിരുന്നു. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ്‌ സെന്‍ട്രല്‍ സുകൂളില്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളില്‍ അക്കൗണ്ടന്റായ പ്രദീപ്‌കുമാറും അനീഷയും കന്യാകുമാരി അഞ്ച്‌ ഗ്രാമത്തില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്‌ 2021 മേയ്‌ 7ന്‌ അനീഷക്ക്‌ ശ്വാസം മുട്ടല്‍ അനുഭവപ്പട്ടതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കോവിഡ്‌ സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ച്‌ രണ്ടുപേരും ഹോം ക്വോറന്റയിനില്‍ കഴിഞ്ഞിരുന്നു. രണ്ടുദിവസം പിന്നിട്ടപ്പോള്‍ ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്ന്‌ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. 12ന്‌ രോഗം ഭേതമായി വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ ഇരുകണ്ണുകള്‍ക്കും വേദന അനുഭവപ്പെട്ടു.

13 ന്‌ പുലര്‍ച്ചെ വേദന കഠിനമാവുകയും വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്‌തു.16നാണ്‌ ഫംഗസ്‌ കണ്ടുപിടിക്കുന്നത്‌. 18ന്‌ വൈകുന്നേരം ആറിന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും 19ന്‌ വൈകിട്ട്‌ 6 ന്‌ മരിച്ചു. സംസ്‌കാരം ഇന്ന്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച വീട്ടുവളപ്പില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *