റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മസ്‌കും ചൈനയും പിന്‍മാറുന്നു: ബിറ്റ്കോയിന്‍ മൂല്യം ഇടിഞ്ഞു

May 20, 2021 - 12:00 pm

ന്യൂഡല്‍ഹി: മസ്‌കും ചൈനയും പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന് തിരിച്ചടി. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബെസിന്റെ ഡോറ്റ പ്രകാരം ഇന്നലെ 38,570.90 ഡോളറിലാണ് ബിറ്റ്കോയിന്‍ വ്യാപാരങ്ങള്‍ നടന്നത്. ഈ വര്‍ഷം ഫെബ്രുവരിക്കുശേഷമുള്ള മോശം പ്രകടനമാണിത്.കഴിഞ്ഞമാസം 64,895 ഡോളര്‍വരെ ബിറ്റ്കോയിന്‍ മൂല്യം ഉയര്‍ന്നിരുന്നു. ബിറ്റ്‌കോയിന്‍ നിര്‍മിക്കാന്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നതില്‍ മസ്‌ക് ആശങ്ക പ്രകടിപ്പിച്ചതാണ് ബിറ്റ്കോയിന്റെ കാലിടറലിന് തുടക്കമിട്ടത്. പിന്നാലെയാണ് ക്രിപ്‌റ്റോ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകൂടി പുറത്തുവന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *