തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കട്ടപ്പന: താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നു

May 20, 2021 - 6:00 pm

കട്ടപ്പന: കട്ടപ്പന താലൂക്ക്‌ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കി മറ്റുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക്‌ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 15 സ്‌റ്റാഫ്‌ നഴ്‌സുമാരെ നിയമിക്കുന്നു. പ്രതിദിനം 560 രൂപയാണ്‌ വേതനം. കട്ടപ്പന നഗരസഭ ടൗണ്‍ഹാളില്‍ 24.5.2021 ന്‌ 10.30 മുതല്‍ നടക്കുന്ന വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്‌.

വ്യവസ്ഥകള്‍ : കേരളാ നഴ്‌സിംഗ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളള ജനറല്‍/ബിഎസ്‌.സി നഴ്‌സുമാര്‍ക്ക്‌ പങ്കെടുക്കാം. കോവിഡ്‌ ബ്രിഗേഡില്‍ (covid19jagratha.kerala.nic.in) രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളവരായിരിക്കണം. കോവിഡ്‌ വാര്‍ഡ്‌/കാഷ്വാലിറ്റിയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. കട്ടപ്പന നഗരസഭയിലും സമീപ പഞ്ചായത്തുകളിലും താമസക്കാര്‍ക്ക്‌ മുന്‍ഗണന ഉണ്ടായിരിക്കും. താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോക്ടര്‍ ശ്രീകാന്ത്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *