റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ നീങ്ങുന്നു

May 21, 2021 - 10:14 am

തിരുവനന്തപുരം: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ മാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്‌ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ്‌ എനര്‍ജി ലിമിറ്റഡ്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക്ക്‌ എസ്‌.യു.വിയായ നെക്‌സോണിന്റെ 300 യൂണിറ്റ്‌ ബുക്കുചെയ്‌തു. ഇന്ത്യന്‍ വിപണയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക്‌ എസ്‌.യുവിയാണ്‌ നെക്‌സോണ്‍ ഇവി.

നിലവില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങള്‍ ഒഴിവാക്കിയേക്കുമെന്നാണ്‌ സൂചന. രാജ്യത്തുടനീളമുളള കര്‍വെര്‍ജന്‍സ്‌ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി 300 വാഹനങ്ങളാണ്‌ വാങ്ങുന്നത്‌. അടുത്തിടയാണ്‌ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്‌.

ഒറ്റത്തവണ ചാര്‍ജുചെയ്‌താല്‍ 250 കിലോമീറ്റര്‍ റേഞ്ച്‌ , മൂന്നുവര്‍ഷത്തെ വാറന്‍റി, നാലുമീറ്റര്‍ നീളമുളള വാഹനം എന്നിവയാണ്‌ ഇലക്ട്രിക്ക്‌ വാഹനത്തിന്‌ കണ്‍വെര്‍ജന്‍സ്‌ എനര്‍ജി വകുപ്പ്‌ ആവശ്യപ്പെടുന്നത്‌. ഒരു വാഹനത്തിന്‌ ജിഎസ്‌ടിക്കുപുറമേ 14.33 ലക്ഷം രൂപയാണ്‌ സ്ഥാപനം അനുവദിക്കുന്നത്‌. ഏകദേശം 44 കോടി രൂപയുടെ കരാറാണ്‌ ടാറ്റയുമായി ഇവര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. 9 മണിക്കൂറാണ്‌ ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുളള സമയം എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ ഒരുണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്‌ ചെയ്യാം. അതിവേഗ ചാര്‍ജിങ്‌ സൗകര്യം ഇതിലുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *