അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 25 മുതല്‍

May 23, 2021 - 4:39 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 25 മുതല്‍ നടത്തും. 25 ന് ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍, 26 ന് ശാസ്ത്രീയ ആടുവളര്‍ത്തല്‍, 27 ന് കൂണ്‍കൃഷി, 28 ന് വീട്ടവളപ്പില്‍ നിന്നും ലഭ്യമാകുന്ന വിളകളില്‍ നിന്നും സമീകൃത ആഹാരം, 29 ന് വാഴ കൃഷി ശാസ്ത്രീയ പരിപാലന മുറകള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. 

പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 നമ്പരില്‍ ബന്ധപ്പെടുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *