റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയിലേക്കുളള യാത്രാവിലക്ക്‌ നീട്ടി

May 24, 2021 - 8:45 am

ദുബൈ: ഇന്ത്യയില്‍നിന്നുളള യാത്രാവിമാനങ്ങള്‍ക്ക്‌ യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക്‌ 2021 ജൂണ്‍ 14 വരെ നീട്ടി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. 14 ദിവസം ഇന്ത്യയില്‍ തങ്ങിയിട്ടുളളവര്‍ക്ക്‌ മറ്റുസ്ഥലങ്ങളില്‍നിന്ന്‌ യുഎഇ യിലേക്ക്‌ യാത്രചെയ്യാനാവില്ലെന്ന്‌ അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ്‌ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്‌.

യുഎഇ സ്വദേശികള്‍ക്കും യുഎഇയിലെ ഗോള്‍ഡന്‍ വിസ ഉളളവര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ്‌ ഇതില്‍ ഇളവുളളത്‌. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരമുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *