റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദ്യ കൊമേഴ്‌സ്യല്‍ വനിതാ പൈലറ്റ്‌ ജെനിക്ക്‌ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

May 24, 2021 - 9:38 am

തിരുവനന്തപുരം: തീരദേശ മേഖലയില്‍ നിന്നും ആദ്യമായി എത്തിയ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ്‌ ജെനി ജെറോമിന്‌ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണരായി വിജയന്‍. 2021 മെയ്‌ 22നാണ്‌ ജെനി ഷാര്‍ജയില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ തന്റെ കന്നി പറക്കല്‍ നടത്തിയത്‌. ജെനിയുടെ നേട്ടം കേരളത്തിന്‌ ഒന്നടങ്കം അഭിമാനമാണ്‌. സാഹചര്യങ്ങളോട്‌ പടപൊരുതി തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച ജനിയുടെ ജീവിതം സ്‌ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

സ്‌ത്രി-പുരുഷ തുല്യതയെക്കുറിച്ചുളള സാമൂഹിക അവബോധവും അത്‌ സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക്‌ പിന്തുണ നല്‍കി കൂടെനിന്ന കുടുംബവും സമൂഹത്തിന്‌ മാതൃകയാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജനിക്ക്‌ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെഎന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *