റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്

May 24, 2021 - 3:36 pm

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24/05/21 തിങ്കളാഴ്ച രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിടുകയും ചെയ്തു.

3,02,544 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,37,28,011 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 27,20,716 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 19,60,51,962 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *