റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

നഗരസഭയുടെ അനാസ്ഥയില്‍ ഓക്‌സിജന്‍ സിലണ്ടര്‍ എത്തിക്കാന്‍ വൈകി

May 25, 2021 - 3:36 pm

കട്ടപ്പന : നഗരസഭയുടെ അനാസ്ഥയെ തുടര്‍ന്ന്‌ കോവിഡ്‌ ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഓക്‌സിജന്‍ സിലണ്ടര്‍ എത്താന്‍ വൈകി. ഒടുവില്‍ കൗണ്‍സിലര്‍ പ്രശാന്ത്ര്‌ രാജു സിലണ്ടര്‍ എത്തിച്ചുനല്‍കുകയായിരുന്നു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ അധികൃതര്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഓക്‌സിജന്‍ ആവശ്യപ്പെട്ട്‌ കളക്ട്രേറ്റിലെ വാര്‍ റൂമില്‍ വിവരം നല്‍കിയത്‌ . തുടര്‍ന്ന്‌ ഒന്നേമുക്കാലോടെ വിവരം നഗരസഭക്ക കൈമാറി. എന്നാല്‍ ഇവിടെനിന്നും കട്ടപ്പനയിലെ നാഷണല്‍ ഗ്യാസ്‌ ഏജന്‍സിയില്‍ വിവരം നല്‍കിയില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സിലണ്ടര്‍ എത്താത്തതിനെ തുടര്‍ന്ന്‌ സെന്‍ററിന്‍റെ ചുമതലയുളള ഡോ. നിതിന്‍ ഗ്യാസ്‌ ഏജന്‍സിയിെലത്തിയപ്പോഴാണ്‌ വവിരം അറിയുന്നത്‌. .ഈ സമയം സ്ഥലത്തെത്തിയ കൗണ്‍സിലര്‍ പ്രശാന്ത്‌ രാജു ഇടപെട്ട്‌ നഗരസഭ വാഹനം എത്തിച്ച്‌ സിലണ്ടറുകള്‍ കയറ്റി അയക്കുകയായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *