കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് 25/05/21 ചൊവ്വാഴ്ച കോടതി സ്റ്റേ ചെയ്തത്.
അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കോടതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്നും ഹൈക്കോടതി സൂചിപ്പിച്ചു. സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണം. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
