റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐ ഡയറക്ടറുടെ ചുരുക്കപട്ടികയില്‍ ലോക്‌നാഥ്‌ ബെഹ്‌റ ഇല്ല

May 25, 2021 - 11:25 am

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുളള യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി രമണ. ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ സഭാനേതാവ്‌ അധിലര്‍ രഞേജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.

മഹാരാഷ്ട്ര ഡിജിപി സുബോദ്‌കുമാര്‍ ,എസ്‌എസ്‌ ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍. ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വിഎസ്‌കെ കൗമുദി എന്നിവരുടെ പേരുകളാണ്‌ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. കേരള ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. .സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

അഡീണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയാണ്‌ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്‌. അതേസമയം ഡയറക്ടറെ തെരഞ്ഞെടുക്കുന്ന രീതിക്കെതിരെ കോണ്‍ഗ്രസ്‌ ലോക്‌സഭാ കക്ഷി നേതാവ്‌ അധിര്‍ രഞ്‌ജന്‍ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ നടത്തുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *