റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യമന്ത്രി പൊതുജനങ്ങളുമായി വെര്‍ച്ച്വല്‍ ആശയവിനിനയത്തിന്‌ തയ്യാറെടുക്കുന്നു

May 25, 2021 - 10:13 am

കല്‍പ്പറ്റ: പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട സംവദിക്കാന്‍ ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍ അനില്‍. ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ ടെലിഫോണിലൂടെയും ഓണ്‍ലൈനായുമാണ്‌ മന്ത്രി ആശയ വിനിമയം നടത്തുന്നത്‌. ചൊവ്വാഴ്‌ച മുതല്‍ വെളളിയാഴ്‌ചവരെ ഉച്ചക്ക്‌ 2 മുതല്‍ 3 വരെയുളള സമയത്താണ്‌ വെര്‍ച്വല്‍ സംവാദത്തിനായി മാറ്റി വെച്ചിരിക്കുന്നത്‌. ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ഫോണിലൂടെയും ആശയവിനിമയം നടത്താം. 8943873068 എന്ന ഫോണ്‍ നമ്പരിലേക്കാണ്‌ വിളിക്കേണ്ടത്‌. വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുളളവര്‍ക്ക്‌ വ്യാഴം ,വെളളി ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോം വഴി സംവദിക്കാം.

ഇതിന്റെ ലിങ്ക്‌ ഭക്ഷ്യപൊതുവിതരണ വകുപ്പ്‌ പിആര്‍ഡി വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാക്കും. ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശങ്ങളും നിലവിലെ പോരായ്‌മകളും പരാതികളും ഈ മാര്‍ഗത്തിലൂടെ നേരിട്ടറിയിക്കാം. കൂടാതെ 1967 എന്ന ടോള്‍ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോര്‍ട്ടലും ഇപ്പോള്‍തന്നെ നിലവിലുണ്ട്‌. min.food@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലും അഭിപ്രയങ്ങലും പരാതികളും രേഖാമൂലം അറിയിക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *