റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച്‌ റവന്യൂ മന്ത്രി കെ.രാജന്‍

May 25, 2021 - 10:56 am

തിരുവനന്തപുരം: അനധികൃമായി കയ്യേറിയിട്ടുളള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്‌ സംരക്ഷിക്കുന്നതിനും,അര്‍ഹരായ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡുകളുയെയും, ലാന്‍ഡ്‌ ട്രിബ്യൂണുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന്‌ മന്ത്രി പറഞ്ഞു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നത്‌ സര്‍ക്കാരിന്റെ നയമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍മാരുമായുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ സമംവിധാനത്തിന്റെ നെടുംതൂണായ വില്ലേജ്‌ ഓഫീസുകള്‍ സ്‌മാര്‍ട്ട്‌ വില്ലേജാക്കാനുളള നടപടികള്‍ എത്രയും പെട്ടെന്ന്‌ പൂര്‍ത്തീകരിച്ച്‌ വില്ലേജ്‌ ഓഫീസുകള്‍ ജന സൗഹൃത ഓഫീസുകളാക്കും. റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതുവഴി പോക്കുവരവ്‌, ഭൂനികുതി ഒടുക്കല്‍, എല്‍.ആര്‍.എം തരംമാറ്റം എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഇ-പ്ലാറ്റ്‌ഫോമിലാടെ ലഭ്യമാക്കുമെന്നും മന്ത്രി പ്രസ്‌താവിച്ചു. കോവിഡ്‌ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍കാല ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വെല്ലുവിളിയാണ്‌.

കോവിഡ്‌ ബാധിതര്‍ക്ക്‌ പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കേണ്ടതുണ്ട്‌. പിപിഇ കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയവക്ക്‌ ക്ഷാമം ഉണ്ടാകാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക്‌ കോവിഡ്‌ പരിശോധന നടത്തണം ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഉറപ്പുവരുത്തണം. സന്നദ്ധപ്രവര്‍ത്തകരുടെ സേവനം കഴിുന്നത്ര ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്‌ത്‌ ആവശ്യമായ നപടികള്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. എജയതിലക്‌ ഐഎഎസ്‌, ലാന്‍ഡ്‌ റവന്യൂ കമ്മീഷണല്‍ കെ ബിജു ഐഎഎസ്‌ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *