മൊഹാലി: അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് 25/05/21 ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
25/05/21 ചൊവ്വാഴ്ച രാവിലെ ജോഗിങ് കഴിഞ്ഞെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതെന്നും അദ്ഭുതപ്പെട്ടുവെന്നും മിൽഖ സിങ് പറഞ്ഞു. ചണ്ഡിഗഡിലെ വീട്ടിൽ ക്വാറന്റീനിലാണ് ഇപ്പോൾ.
വീട്ടു ജോലിക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മിൽഖാ സിങ് കോവിഡ് പരിശോധന നടത്തിയത്. ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ്
സ്ഥിരീകരിക്കുകയായിരുന്നു.
‘പറക്കും സിങ്’ എന്നായിരുന്നു മിൽഖ സിങ് അറിയപ്പെട്ടിരുന്നത്. 1960 ലെ ഒളിമ്പിക്സിൽ 400 മീറ്ററിൽ സെക്കന്റിന്റെ പത്തിലൊരു ഭാഗം സമയത്തിന്റെ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡൽ നഷ്ടപ്പെട്ടത്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യമായി സ്വർണം നേടിയത് മിൽഖ സിങ്ങായിരുന്നു.
