ആലപ്പുഴ: ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കുന്നത്. ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആലപ്പുഴ ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം ഈ അവാര്‍ഡിനായി പരിഗണിക്കുന്നതാണ്.
താല്പര്യമുള്ളവര്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാകുന്ന നിശ്ചിത അപേക്ഷഫോമില്‍ പൂരിപ്പിച്ച അപേക്ഷയും അപേക്ഷകന്‍ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും സഹിതം ജൂണ്‍ 30-ാം തീയതി വൈകിട്ട് 5 മണിക്കകം ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലോ 0477 – 2246034 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
