റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലാക്ക് ഫംഗസ്‌ ബാധക്കുളള ഇഞ്ചക്ഷനുകളുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു

May 27, 2021 - 3:39 pm

മുംബയ്‌: മ്യൂക്കര്‍ മൈക്കോസിസ്‌ അഥവാ ബ്ലാക്ക്‌ ഫംഗസ്‌ ബാധക്കുളള ഇന്‍ജക്ഷനുകളുടെ ഉദ്‌പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക്ക്‌ ലൈഫ്‌ സയന്‍സ്‌ ആണ്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധക്കുളള ആംഫോടെറിസിന്‍ ബി ഉദ്‌പ്പാദനം ആരംഭിച്ചത്‌. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന്‌ ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ രാജ്യം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടെയാണ്‌ നാം തന്നെ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്‌. അമേരിക്കന്‍ സഹായത്തോടെ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

മ്യൂക്കര്‍ മൈക്കോസിസ്‌ എന്ന ഫംഗസ്‌ ബാധ കോവിഡ്‌ 19 രോഗികളിലും, അനിയന്ത്രിതമായ അളവില്‍ പ്രമേഹം ഉളളവരിലും, ദീര്‍ഘകാലം ഐസിയുവില്‍ കഴിഞ്ഞവരിലുമാണ്‌ സാധാരണയായി കണ്ടുവരുന്നത്‌. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു.

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്‌കരിയുടെ ഓഫീസാണ്‌ ഇക്കാര്യം ഒദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്‌. രാജ്യത്ത്‌ ഇപ്പോള്‍ ഒരു കമ്പനിമാത്രമാണ്‌ ഈ മരുന്നുല്‍പാദിപ്പിക്കുന്നത്‌. മരുന്നിന്‌ ഒരു ഡോസിന്‌ 1200 രൂപയാണ്‌ വില. 2021 മെയ്‌ 31 മുതല്‍ മരുന്നുകളുടെ വിതരണം ആരംഭിക്കാനാവുമെന്ന്‌ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *