റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന്റെ വില നിശ്ചയിച്ചു, മരുന്ന് കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് അധികൃതർ

May 28, 2021 - 4:50 pm

ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ യും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് ‘2 ഡിജി'(2ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡര്‍)യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് 28/05/21 വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

പതിനായിരം ‘2 ഡിജി’ സാഷേകള്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 27/05/21 വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഡി.ആര്‍.ഡി.ഒയുടെ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐ.എന്‍.എം.എ.എസ്.) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ സഹകരണത്തോടെയാണ് ‘2 ഡിജി’ വികസിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *