റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാബിനുളളില്‍ വവ്വാല്‍ : എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി

May 29, 2021 - 11:09 am

ന്യൂ ഡല്‍ഹി: ബിസിനസ്‌ ക്ലാസ്‌ ക്യാബിനുളളില്‍ വവ്വാലിനെ കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ യുഎസിലെ നോവാര്‍ക്കിലേക്ക്‌ പറന്നുയര്‍ന്ന വിമാനമാണ്‌ 30 മിനിറ്റിനുശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്‌. 2021 മെയ്‌ 27 വ്യാഴാഴ്‌ച പുലര്‍ച്ചെ നോവാര്‍ക്കിലേക്ക്‌ പുറപ്പട്ട എയര്‍ ഇന്ത്യാ A1 -105 വിമാനത്തിലാണ്‌ സംഭവം. ബിസിനസ്‌ ക്ലാസില്‍ വവ്വാലിനെ കണ്ടെത്തിയത്‌ അറിഞ്ഞ ഉടന്‍തന്നെ പൈലറ്റ്‌ എടിസിയെ ബന്ധപ്പെട്ട്‌ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു.

വന്യജീവി ഉദ്യോഗസ്ഥരെത്തി വവ്വാലിനെ പിടികൂടിയെങ്കിലും ഇത്‌ പിന്നീട്‌ ചത്തു. തുടര്‍ന്ന്‌ വിമാനം അണുവിമുക്തമാക്കുകയും ചെയ്‌തു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നോവര്‍ക്കിലെത്തിച്ചു. മൂന്നാമതൊരാളില്‍ നിന്നായിരിക്കും വവ്വാല്‍ വിമാനത്തിനുളളില്‍ എത്തിയതെന്ന്‌ റിപ്പോര്‍ട്ടു നല്‍കിയ എഞ്ചിനീയറിംഗ്‌ ടീമിനെതിരെ അന്വേഷണത്തിനുത്തരവിട്ടു. കാറ്ററിംഗിലുളള ലോഡിംഗ്‌ വാഹനത്തില്‍ നിന്നാണ്‌ എലികളും വവ്വാലുകളും വരാറുളളത്‌. അതിനാല്‍ അത്തരം വാഹനങ്ങളില്‍ നിന്നാവും വിമാനത്തില്‍ വവ്വാല്‍ കയറാന്‍ സാധ്യതയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വാര്‍ത്താ ഏജസിയോട്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *